ചുറ്റും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. അലാവിദ്ദീൻ കഥകളിലെ തിളങ്ങുന്ന കല്ലുകൾ നിറഞ്ഞ താഴ്വാരം. കാഴ്ചകൾ കണ്ടദ്ദേഹം മുന്നോട്ട് നടന്നു. ദൂരെ കുന്നിൻ മുകളിലുള്ള വഴികളിൽ ധാരാളം യാത്രക്കാർ ഒറ്റക്കും കൂട്ടമായും നീങ്ങുന്നുണ്ട്. ചെറുതും വലുതുമായ കല്ലുകളും മുത്തുകളും അമൂല്യങ്ങളാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എല്ലാവരും സ്വന്തം കുട്ടകളിൽ നല്ല കല്ല് നോക്കി പെറുക്കിയിടുന്നുണ്ട്. എനിക്കും ഒരു കുട്ട നിറച്ച് കൊണ്ടു പോകണം. നാട്ടിലെത്തിയാൽ പിന്നെ അദ്ധ്വാനിക്കാതെ കഴിയാമല്ലോ. അദ്ദേഹം മനസ്സിൽ കരുതി. സാരമില്ല. ഇനിയും സമയമുണ്ടല്ലോ. കുന്നിൻ മുകളിലേക്ക് നോക്കി പറഞ്ഞ് കൊണ്ടദ്ദേഹം നടന്നു. നയനാന്ദകരമായ കാഴ്ചകൾ കണ്ട് നീങ്ങവെ അയാൾ പെട്ടെന്ന് കുന്നിൻ മുകളിലെത്തി. ‘അതെന്താ ഒറ്റക്കല്ല് പോലും ഇവിടെയില്ലല്ലോ.!’ എല്ലാവരുടെ തലയിലും നിറഞ്ഞ കുട്ടകൾ നോക്കിയദ്ദേഹം അസൂയ പൂണ്ടു. താഴ്വാരത്ത് നിറയെ രത്നങ്ങളുണ്ടായിരുന്നല്ലോ. തിരിച്ചോടാൻ വേണ്ടി രണ്ടടി വെച്ചതും ഒരു ഭയങ്കര സർപ്പം മുന്നിലേക്ക് വീണതും ഒരുമിച്ച്.
അല്ലാഹ്...അലറിക്കൊണ്ടദ്ദേഹം ചുറ്റും തപ്പിനോക്കി. റൂമിൽ വിയർത്തു കുളിച്ച് ഞെട്ടിയുണർന്നപ്പോൾ സ്ഥലകാല ബോധമില്ല. ഞാൻ കണ്ട സ്വപനമായിരുന്നു മനസ്സ് മുഴുവനും. ഇന്നലത്തെ തർബിയ ക്ലാസ്സിലെ ഉസ്താദിന്റെ വാക്കുകൾ മനസ്സിലേക്ക് വന്നു. റമദാനിലെ സല്ക്കർമ്മങ്ങൾ അമൂല്യമാണ്. അത് പരലോകത്ത് ധാരാളം മടങ്ങ പ്രതിഫലത്തിനു കാരണമാകും. തന്റെ കൂട്ടുകാർ ധാരാളം സല്ക്കർമ്മങ്ങൾ കൊണ്ടു റമദാനിനെ വരവേറ്റു. പക്ഷെ റമളാനിലെ ഇത്രയും നാളുകൾ ഞാൻ പാഴാക്കിയല്ലോ..! കരഞ്ഞ് കൊണ്ട് വുളൂ ചെയ്ത് ഖുർ ആനിന്റെ പേജുകൾ മറിച്ച് ഓതാൻ തുടങ്ങി.

No comments:
Post a Comment