അയച്ചു,
ജഗദീശരനൊരുനാൾ തൻ പ്രതിനിധിയായ് മണ്ണിൽ
ആദ്യ പിതാവായാദം അതിമാനിഷൻ
പ്രതിഭാജ്ഞാനിയായ്
ആജ്ഞ,
ആദമേ പൊവുകയുലകിൽ പേരുകേട്ട
മുതുകത്തിലൂടെ മാനവർ
ഓതിക്കൊടുത്തവർക്ക് സുന്നിസം
ഉയരട്ടെയെൻ നാമമീ
ബ്രഹ്മാണ്ഡ കഠാഹമിൽ
തുടക്കം,
തുടക്കമായങ്ങനെയീ തൗഹീദന്ന് പിതാവിലൂടെ
തുടർച്ചയായച്ചൂ നാഥൻ
പ്രവാചക സതീത്ഥ്യരെ
നിഷേധിപ്പാനായൊരു കൂട്ട
മാട്ടിയോടിക്കുന്നൊരു, മാർത്ത്
കൂകിയോടുന്നോർ
കല്ലെറിഞ്ഞവരന്നീ തൗഹീദിൻ ധർമ്മ-
വിപ്ലവാശ്വ പ്രയാണത്തെ
കരുത്തോടതിജീവിച്ചെല്ലാമാർജ്ജിച്ചു
സുന്നികൾ കരുത്തായ്..
നിരത്തി
നിഷേധികൾക്കായി മഹദ് ദൃഷടാന്തങ്ങൾ
പ്രവാചകർ
നിരസിച്ചവരിലേറെയും നിരന്തരം ഹിദായത്തിൻ
ഭാഗ്യം പോരാ..
ഈ സുന്ദരദൃശ്യ ജ്ഞാനവും
മഹാമാരിക്ക് ചികിൽസയും
മൂസതൻ കടിയതും സ്വാലിഹിന്നത്യത്ഭുത
മാമൊരൊട്ടകം
നൂഹിന്റെ നൗകയുമിബ് റാഹിമിൻ തന്ത്രങ്ങളും
മുഹമ്മദിൻ മന്ത്രങ്ങളും തീർത്തു ചരിതമവനിയിൽ
പ്രവാചകമുത്തുമാലതന്നന്ത്യത്തിലായ്
കോർത്തു മുഹമ്മദിൻ
പ്രഭതൂകിടും നാമമീയുലകിന്നനുഗ്രഹവെളിച്ചമായ്
പൂർണ്ണ സമ്പുഷ്ടമാണീ വിശുദ്ധ ഇസ് ലാമു മുഹമ്മദാൽ
പൂത്തുലഞ്ഞു പാരിൽ ദീനിൻ
ധവള ധർമ്മ പതാകകൾ
നയിച്ചു
ശേഷമീ വൃന്ഥത്തെ പുണ്യാനുയായികളാം ഖലീഫമാർ
നല്ലൊരിമാമുമാർ മുഹഖ്ഖിഖോരള്ളാവിൻ ഇഷ്ട ദാസൻ മാർ
ശാഫിയും ഹമ്പലും മാലികും അബൂ ഹനീഫ്
സൃഷ്ടാലുക്കൾ വിജ്ഞാന സാഗരം
നീന്തിക്കടന്നവർ
പണ്ഡിത ശ്രേഷ്ടരെത്തി ഏറ്റുവാങ്ങിയീ
വിപ്ലവക്കൈത്തിരി
പകലന്തിയശ്രാന്ത യാഗം നടത്തിനാർ
ദീനിനെ പഠിപ്പിച്ചവർ വളർന്നു പന്തലിച്ചു
സുന്നിസമീ ഭൂമിക, പുളകിതമായി
വിശ്വധാർമ്മിക മാറ്റത്തിൻ തലോടലാൽ
വരുന്നു,
പ്രതിസന്ധിതന്നലമാലകൾ തീർത്തു
പ്രയാണ വീഥിയിൽ മഹാമതിൽ
പ്രതിയോഗിയായുയർത്തീ മുജ,ജമ,വഹ്ഹാബി
പ്രയാസമന്യേ പ്രതിരോധ നിരകളുയർത്തീ
കല്പ വൃക്ഷ നാട്ടിലെ പണ്ഡിതർ
വിജ്ഞാന ഭൂമിക താണ്ടിക്കടന്നവർ
ധീരരാം പതിയും മഹാ ഗുരവരാം പറവണ്ണ
പങ്ങിലുമീക്കേ വരക്കലും
ബാഫഖീ ശാലിയാത്തീ
ഗർജ്ജനം സഹിക്കമേലാതൊളിച്ചു ഹാ..!
പൊതുവാദഗതിക്കാരല്പജ്ഞാനികൾ
ഗളം തീർത്ത് കാതോർത്തവരീ
കൊടുങ്കാറ്റടങ്ങിയോ
ഇന്ന്
ശാന്തഭാവവും കാന്ത ശക്തിയുമള്ളാവിൻ
ഭക്തിയുമായൊരേകാന്ത പഥികൻ
നയിക്കുമീയാദർശ പ്രവാഹമേ
ശാശ്വത സോപാനമാശിക്കുവോരേറുകി
പാശത്തിലെ
ശ്വാനന്മാർ കുരക്കട്ടെ
ധർമ്മ വിപ്ളവം ജയിച്ചിടും

No comments:
Post a Comment